
മുംബൈ: മഹാകുംഭമേളയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ശിവസേന നേതാവ് ഉദ്ദവ് താക്കറെയെയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കുംഭമേളയില്‍ പങ്കെടുക്കാതെ അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താക്കറെ എപ്പോഴും ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കും, പക്ഷെ പ്രയാഗ് രാജിലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 'മഹാ കുംഭമേളയില്‍ പങ്കെടുക്കാതെ താക്കറെയും ഗാന്ധി കുടുംബവും ഹിന്ദുത്വത്തെ അപമാനിച്ചു. ഹിന്ദുവായിരിക്കുന്നതും മഹാ കുംഭമേളയില്‍ പങ്കെടുക്കാത്തതും ഹിന്ദുക്കള്‍ക്ക് അപമാനമാണ്, ഹിന്ദുക്കള്‍ അവരെ ബഹിഷ്‌കരിക്കണം,' അദ്ദേഹം പറഞ്ഞു.
ജനവികാരം മാനിച്ചെങ്കിലും അവര്‍ കുംഭമേളയുടെ ഭാഗമാകണമായിരുന്നെന്നും മന്ത്രി പറഞ്ഞു. 'അവര്‍ക്ക് എപ്പോഴും ഹിന്ദു വോട്ടുകള്‍ വേണം. എന്നാല്‍ കുംഭമേളയില്‍ അവര്‍ പങ്കെടുക്കുന്നില്ല. ഹിന്ദു വോട്ടര്‍മാര്‍ അവരെ ബഹിഷ്‌കരിക്കണം'- അത്താവലെ പറഞ്ഞു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹിന്ദു വോട്ടര്‍മാര്‍ ഈ നേതാക്കളെ ഒരു പാഠം പഠിപ്പിച്ചു, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
45 ദിവസം നീണ്ട മഹാംകുംഭമേള ശിവരാത്രി ദിവസമായ ഫെബ്രുവരി26ന് സമാപിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക