യൂണിയന്‍ കാര്‍ബൈഡിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പ്രതിഷേധം; പിതാംപൂരില്‍ നിരോധനാജ്ഞ

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്
Protest against burning of waste at Union Carbide Restraining order
യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പീതാംപൂരില്‍ നടന്ന പ്രതിഷേധം തടയാന്‍ ശ്രമിക്കുന്ന പൊലീസ് പിടിഐ
Updated on

ഭോപ്പാല്‍: ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ പിതാംപൂരില്‍ പ്രതിഷേധം. പ്രതിഷേധങ്ങളെ തുടര്‍ന്ന് റാംകി എന്‍വിറോ കമ്പനിക്ക് ചുറ്റും അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

ഭോപ്പാല്‍ ദുരന്തം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരന്ത ഭൂമിയായ യൂണിയന്‍ കാര്‍ബൈഡ് സ്ഥലം വൃത്തിയാക്കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ മാലിന്യ നീക്കം ആരംഭിച്ചത്. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 377 ടണ്‍ വിഷ മാലിന്യം 250 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയിലാണ് എത്തിച്ചത്. എത്തിച്ച മാലിന്യങ്ങള്‍ കത്തിച്ച് കളയാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇതിനെതിരെ പ്രതിഷേധം അരങ്ങേറുകയായിരുന്നു.

1984 ഡിസംബര്‍ 2-3 തീയതികളില്‍ രാത്രിയില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com