പുലിവാലു പിടിക്കുകയാണെങ്കില്‍, ദാ ഇങ്ങനെ വേണം! - വൈറല്‍ വീഡിയോ

രണ്ടുദിവസമയി ഗ്രാമത്തില്‍ ചുറ്റിയടിച്ച പുള്ളിപ്പുലി കാരണം ജനങ്ങള്‍ പുറത്തിറങ്ങാനാവാതെ ഭീതിയിലായിരുന്നു.
Viral: Man Grabs Leopard By Tail, Saves Villagers
SM ONLINE
Updated on

ബംഗളൂരു: ജനങ്ങളുടെ ജീവന് ഭീഷണിയായി നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ വാലില്‍ പിടിച്ച് നിര്‍ത്തി രക്ഷകനായി യുവാവ്. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം. വിഡിയോ വൈറലായതോടെ യുവാവ് ഏറെ ജനശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി.

രണ്ടുദിവസമായി ഗ്രാമത്തില്‍ ചുറ്റിയടിച്ച പുള്ളിപ്പുലി കാരണം ജനങ്ങള്‍ പുറത്തിറങ്ങാനാവാതെ ഭീതിയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായ ശ്രമം നടത്തിയിട്ടും പുലിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രാമീണര്‍ ഒരുക്കിയ കെണിയില്‍ നിന്നും പുലി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാനായ ആനന്ദ് എന്ന യുവാവ് പുലിയെ സധൈര്യം വാലില്‍ പിടികൂടുകയായിരുന്നു.

വീഡിയോയില്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നത് കാണാം. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പുലിയുടെ വാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പുലിയെ വലയിലാക്കുന്നതും വിഡിയോയില്‍ കാണാം.

പിടികൂടിയ പുലിയെ പിന്നാലെ കാട്ടില്‍ തുറന്നുവിട്ടു. കഴിഞ്ഞ ദിവസംമൈസൂരുവിലെ ഇന്‍ഫോസിസ് ക്യാംപസില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com