കോണ്‍ഗ്രസിന് ഇന്നുമുതല്‍ പുതിയ ആസ്ഥാന മന്ദിരം; 'ഇന്ദിരാഭവന്‍' സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്
congress office
കോൺ​ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരംഫെയ്സ്ബുക്ക്
Updated on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്.

2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിിക്കുന്നത്.

പാര്‍ട്ടി ജന്മദിനമായ ഡിസംബര്‍ 28 ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍, എഎപി, ഡിഎംകെ ഓഫീസുകള്‍ അടുത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com