
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വര്‍ഷവും ഓണ്‍ലൈന്‍ ഇല്ലെന്ന് ദേശീയ പരീക്ഷ ഏജന്‍സി(എന്‍ടിഎ). പരീക്ഷ ഒഎംആര്‍ രീതിയില്‍ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവര്‍ഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി പരീക്ഷ രീതിയില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരു ദിവസം ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്തും, 3 മണിക്കൂര്‍ 20 മിനിറ്റാണ് പരീക്ഷ. 200 ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തെന്നു എന്‍ടിഎ അറിയിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആധാറും, അപാര്‍ ഐഡിയും ഉപയോഗിക്കണമെന്നും എന്‍ടിഎ നിര്‍ദേശമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക