
ന്യൂഡല്‍ഹി: മരിച്ചയാളുടെ കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രം യാന്ത്രികമായി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി. തെറ്റുചെയ്യാത്തവര്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എ എസ്. ഓക, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് മാനേജര്‍ക്കെതിരായ പ്രേരണക്കുറ്റം ഒഴിവാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ആത്മഹത്യാ പ്രേരണക്കുറ്റം വളരെ സാധാരണമായി പൊലീസുകാര്‍ ഉപയോഗിച്ചുവരുന്നതായാണ് കാണുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക