
ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവില്‍ പശുവിന്റെ അകിട് അറുത്ത് മാറ്റിയതിന് 30കാരന്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്ക് പിന്നാലെ വീണ്ടും സമാന സംഭവം. ഉത്തര കര്‍ണാടകയിലെ ഹൊന്നാവര്‍ താലൂക്കിലാണ് സംഭവം. ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ച് അംഗഭംഗം വരുത്തിയ ശേഷം ഇറച്ചി ഉപയോഗിക്കുകയും ചെയ്തു. സാല്‍കോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനോടാണ് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.
ശനിയാഴ്ച രാവിലെ മേയാനായി വിട്ട ഗര്‍ഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാര്‍ പശുവിനെ അന്വേഷിച്ച് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും ഗര്‍ഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കാലികളെ മോഷണം പോവുന്ന സംഭവങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സ്ഥലം എംഎല്‍എ ദിനകര്‍ ഷെട്ടി സംഭവം നടന്നയിടത്ത് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തെ അപലപിച്ച എംഎല്‍എ പ്രതികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. നിലവിലെ സര്‍ക്കാരിനോട് തങ്ങളുടെ കന്നുകാലികള്‍ക്ക് പോലും സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്യപിച്ച് ലക്കുകെട്ടാണ് പശുക്കളുടെ അകിട് അറുത്തുമാറ്റിയ യുവാവ് കര്‍ണാടകയില്‍ അറസ്റ്റിലായത്. ചാമരാജ്‌പേട്ടില്‍ വെച്ചാണ് ഇയാള്‍ മൂന്ന് പശുക്കളെ ആക്രമിച്ചത്. സംഭവത്തില്‍ 30കാരനായ സയിദ്ദ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക