യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാകാന്‍ പുലിനഖ കഥ; വ്യവസായി അറസ്റ്റില്‍

പുലിനഖത്തെ കുറിച്ചുള്ള വിഡിയോ വൈറലായതോടെ കോയമ്പത്തൂര്‍ വനം വകുപ്പ് അധികൃതര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു
man-arrested-for-wearing-gold-chain-with-tiger-claws-in-coimbatore
ബാലകൃഷ്ണന്‍എക്‌സ്
Updated on

കോയമ്പത്തൂര്‍: യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞ വ്യവസായി അറസ്റ്റില്‍. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് അറസ്റ്റിലായത്.

പുലിനഖത്തെ കുറിച്ചുള്ള വിഡിയോ വൈറലായതോടെ കോയമ്പത്തൂര്‍ വനം വകുപ്പ് അധികൃതര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മാന്‍ കൊമ്പുകളും കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേവപ്പെടുത്തുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു. താങ്കളെ വിഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല വിഡിയോയില്‍ കാണിച്ചത്. വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശില്‍നിന്നു വിലയ്ക്കു വാങ്ങിയാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ വീരന്മാരുടെ പാരമ്പര്യത്തില്‍ വന്നതാണെന്നും എംജിആര്‍ ചിത്രങ്ങള്‍ നിര്‍മിച്ചു പ്രശസ്തനായ സാന്റോ ചിന്നപ്പ തേവരുടെ ബന്ധുവാണെന്നും മറ്റും വ്യവസായി വിഡിയോയില്‍ പറയുന്നുണ്ട്.

പ്രതി പുലിനഖമെന്ന് അവകാശപ്പെട്ടിരുന്ന ആഭരണം അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന് (എഐഡബ്ല്യുസി) അയച്ച് ഫലം ലഭിക്കുന്നതിന് അനുസരിച്ച് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com