
ബംഗളൂരു: ഉപനയനം പോലെയുള്ള ചടങ്ങുകൾ പെൺകുട്ടികൾക്കുമാകാമെന്നു ശൃംഗേരി ശാരദാപീഠത്തിലെ ജഗദ്ഗുരു വിധുശേഖര ഭാരതി സ്വാമി. ബംഗളൂരു പാലസ് മൈതാനത്ത് അഖില കർണാടക ബ്രാഹ്മണ മഹാസഭ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മന്ത്രങ്ങൾ പെൺകുട്ടികൾക്കും പകർന്നു നൽകാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളും ഇതൊരു പാരമ്പര്യമായി മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം ചടങ്ങുകൾ താൻ പല സ്ഥലങ്ങളിലും നടത്തിയിട്ടുണ്ട്. മന്ത്രങ്ങൾ ചൊല്ലുന്നത് പെൺകുട്ടികൾ ദിനചര്യയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക