മോഷണം അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍, നടനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി

സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു
saif ali khan
പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം, സെയ്ഫ് അലി ഖാൻ
Updated on

മുംബൈ: മോഷണം അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തായിരുന്നുവെന്നും ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നുവെന്നും ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദയുടെ മൊഴി. പണവുമായി ബംഗ്ലദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.

പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽ നിന്ന് ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. എന്നാൽ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു.

നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കൊണ്ട് എഴുന്നേറ്റു നടക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആശുപത്രിയില്‍ നിന്ന് കാറില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ഏതാനും ദിവസം അവിടെ തങ്ങും. തുടർന്ന് സമീപത്തെ ഫോർച്യൂൺ ഹൈറ്റ്സ് എന്ന സമുച്ചയത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com