
ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശേ സ്വദേശിനായ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ കല്‍ക്കര തടാകത്തിന് സമീപം ഉപേക്ഷിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം യുവതി ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു.
നഗരത്തിലെ ഒരു സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു സ്ത്രീ. വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം യുവതി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ കല്‍ക്കരെയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക