ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം വിജകരമാക്കി വന്ദേഭാരത്; വിഡിയോ

ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ന് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി
Vande Bharat's Successful Trial Run On World's Highest Rail Bridge
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി വന്ദേഭാരത്
Updated on

ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ന് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇതിന്റെ വിഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവച്ചു.

കശ്മീരന്റെ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയില്‍ പ്രത്യേകമായി നിര്‍മിച്ച വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയില്‍വേ പൂര്‍ത്തീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ സ്റ്റേയ്ഡ് റെയില്‍വേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്നു പരീക്ഷണ ഓട്ടം നടത്തി.

പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ വൈകാതെ വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് നടക്കും. കശ്മീര്‍ താഴ്വരയെ വിശാലമായ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റര്‍ നീളമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവയ്പാണ് ചെനാബ് നദിക്കു കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ മേല്‍പാലം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com