
ബംഗളൂരു: കര്‍ണാടക ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. ഛര്‍ദിക്കാന്‍ തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം.
അപകടത്തില്‍ യാത്രക്കാരിയുടെ തല അറ്റുപോയി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ചാമരാജ് നഗര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക