
ചെന്നൈ: ഇന്ത്യന്‍ വിദ്യാഭ്യാസ ആശയം ശാക്തീകരണത്തിന്റെ ഉറവിടം മാത്രമല്ല, വിമോചനത്തിന്റേത് കൂടിയാണെന്ന് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യന്‍ വിഭ്യാഭ്യാസത്തില്‍ ധാര്‍മികതയുടെ പങ്കെന്ന വിഷയത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് നടത്തിയ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ പാശ്ചാത്യ ആശയം വ്യക്തിയുടേയും സമൂഹത്തിന്റേയും ശാക്തീകരണത്തെക്കുറിച്ചാണെന്നും ഇന്ത്യന്‍ വിദ്യാഭ്യാസ ആശയം വ്യക്തിയുടെ വിമോചനത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ കാലത്ത് സ്വീകരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തെ തുടര്‍ച്ചയായി ആശ്രയിക്കുന്നതാണ് രാജ്യത്തെ നിലവിലെ അവസ്ഥയ്ക്കും സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും പ്രധാന കാരണമെന്നും ആരിഫ് ഖാന്‍ പറഞ്ഞു.
ഒരു വ്യക്തി എത്ര പഠിച്ചവനാണെങ്കിലും അവര്‍ക്ക് ധാര്‍മികമായ മൂല്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ മൃഗീയമായി അധഃപതിച്ചേക്കാം. വിദ്യാഭ്യാസത്തെ പ്രാഥമികമായി സ്വയം മെച്ചപ്പെടുത്തലിനോ ശാക്തീകരണത്തിനോ ഉള്ള മാര്‍ഗമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് നമ്മള്‍ സ്വയം കുറ്റപ്പെടുത്തേണ്ടതുണ്ട്. കൊളോണിയല്‍ ഭരണം ഇനി നിലവിലില്ല. എന്നിട്ടും നമ്മള്‍ അതേ സമ്പ്രദായം തന്നെയാണ് തുടരുന്നത്.
ഒരു ജനാധിപത്യത്തില്‍ സമത്വം എന്ന ആശയം വിട്ടുവീഴ്ച ചെയ്യപ്പെടുന്ന നിമിഷം എല്ലാ കാര്യങ്ങളെയും വളച്ചൊടിക്കുകയാണ് ചെയ്യുന്നത്, പ്രത്യേക അവകാശങ്ങളോ പദവികളോ നല്‍കാന്‍ ശ്രമിക്കുമ്പോഴെല്ലാം ജനാധിപത്യത്തിന്റെ സത്ത വികലമാകുമെന്നും അദ്ദേഹം പറഞ്ഞു. ആത്മാവിന്റെ രൂപത്തില്‍ നിങ്ങളിലുള്ള അതേ ദിവ്യത്വം മറ്റൊരാളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രം മതിയെന്നു ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക