
ഹൈദരബാദ്: രാത്രി പതിനൊന്നുമണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തീയറ്ററിലും, തീയറ്റര്‍ കോംപ്ലക്‌സിലും മള്‍ട്ടി പ്ലക്‌സിലും നിയന്ത്രണം ബാധകമാണ്. സംസ്ഥാന സര്‍ക്കാരിനോട് ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് തെലങ്കാന ഹൈക്കോടതി നേിര്‍ദേശിച്ചിരിക്കുന്നത്.
പുഷ്പ 2 സിനിമാ പ്രദര്‍ശനത്തിന്റെ ദുരന്തമുള്‍പ്പടെയുള്ള പശ്ചാത്തലത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിഡ് ഡി വിജയസേനന്‍ റെഡ്ഡിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമകളുടെ പ്രീമിയര്‍ ഷോയ്ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതും മിഡ് നൈറ്റ് ഷോകള്‍ വയ്ക്കുന്നതിനുമെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
രാത്രി പതിനൊന്ന് മണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശത്തിന് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്നാണ് നിലവില്‍ കോടതി നിര്‍ദേശം നല്‍കിയത്. തീയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക