
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ ഗര്‍ഭസ്ഥ ശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം എന്ന അത്യപൂര്‍വ അവസ്ഥ കണ്ടെത്തി. 32 കാരിയായ ഗര്‍ഭിണിക്കാണ് ഈ അപൂര്‍വ അവസ്ഥ. 'ഫീറ്റസ് ഇന്‍ ഫീറ്റു' എന്നാണ് ഈ അപൂര്‍വ ഗര്‍ഭ ധാരണത്തിന് പറയുന്നത്.
35 ആഴ്ച ഗര്‍ഭിണിയായ സ്ത്രീ പതിവ് പരിശോധനയ്ക്കായി പോയപ്പോഴാണ് ഈ അപൂര്‍വ അവസ്ഥ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ അഞ്ച് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.ആര്‍ പ്രസാദ് പറഞ്ഞു.
ലോകത്താകെ ഇതുവരെ 200 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതും പ്രസവശേഷമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഇന്ത്യയില്‍ 10-15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിതമായ പ്രവസത്തിനായി കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരാശുപത്രിയിലേയ്ക്ക് സ്ത്രീയെ മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക