ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ട് 12 വയസ്സുള്ള കുട്ടി മരിച്ചു. ഫിറോസാബാദ് ജില്ലയിലെ തുണ്ട്‌ല പട്ടണത്തില്‍ നടന്ന മത്സരത്തിനിടെ ക്രിക്കറ്റ് ( cricket) പന്ത് നെഞ്ചില്‍ തട്ടിയാണ് 12 വയസ്സുള്ള കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അന്‍ഷ് എന്ന 12 വയസ്സുള്ള കുട്ടി ബാറ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.നാര്‍ഖി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗാധി റാഞ്ചോര്‍ പ്രദേശവാസിയാണ് അന്‍ഷ്. ഫ്യൂച്ചര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫൈനല്‍ മത്സരം കളിക്കാനാണ് കുട്ടി തിങ്കളാഴ്ച വൈകുന്നേരം തുണ്ട്‌ലയിലേക്ക് പോയത്. കളിക്കുന്നതിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടി അന്‍ഷ് അബോധാവസ്ഥയിലാവുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ വീട്ടുകാര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുകയാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ