
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ കാലത്ത് കൊണ്ടുവന്ന പുതിയ ലോഗോയ്ക്കു പകരം പഴയ ലോഗോ തന്നെ പുനഃസ്ഥാപിച്ച് സുപ്രീം കോടതി (Supreme Court). കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും പഴയ ലോഗോ തിരിച്ചെത്തി.
പുതിയ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് സ്ഥാനമേറ്റതിനു പിന്നാലെയാണ് മാറ്റം. സുപ്രീം കോടതിയുടെ ഇടനാഴികളില്‍ ചില്ലുഭിത്തികള്‍ സ്ഥാപിച്ചതും നീക്കിയിട്ടുണ്ട്.
ആധുനികവത്കരണത്തിന്റെ ഭാഗമായി ഇടനാഴികളില്‍ എസി സംവിധാനമൊരുക്കാനായിരുന്നു ചില്ലിട്ടടച്ചത്. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ അപ്പോള്‍ തന്നെ എതിര്‍പ്പറിയിച്ചിരുന്നു.
2024 സെപ്റ്റംബറിലാണ് സുപ്രീം കോടതിയുടെ പഴയ ലോഗോ മാറ്റി പുതിയത് കൊണ്ടുവന്നത്. പരമോന്നത കോടതിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലോഗോ അടക്കം പരിഷ്‌കരിച്ചുള്ള മാറ്റങ്ങള്‍ മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നടപ്പാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ