ഹൈടെക്കാകാന്‍ റെയില്‍വേ; സ്‌റ്റേഷനുകളും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഇറങ്ങും, വിഡിയോ

ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുളള ക്ലീനിങ് കാര്യക്ഷമതയും കൃത്യതയുമുള്ളതാണ്.
Indian Railways to use drones to clean train coaches and station
dronex
Updated on

ന്യൂഡല്‍ഹി: രാജ്യത്തുടനീളം റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകള്‍(drone) ഉപയോഗിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഏപ്രിലില്‍ അസമിലെ കാമാഖ്യ റെയില്‍വേ സ്‌റ്റേഷനിലാണ് ആദ്യമായി ട്രെയിനുകളടക്കം വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.

ജീവനക്കാരെ കൊണ്ട് സാധിക്കാത്ത അല്ലെങ്കില്‍ എളുപ്പമല്ലാത്ത ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഭാഗങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ റെയില്‍വെ തീരുമാനമെടുത്തത്. ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുളള ക്ലീനിങ് കാര്യക്ഷമതയും കൃത്യതയുമുള്ളതാണ്.

വൃത്തിയുള്ള, ശുചിത്വമുള്ള റെയില്‍വേ എന്ന സ്വപ്നത്തിലേക്ക് ഇതൊരു കുതിച്ചുചാട്ടമാണിതെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. കാലകാലങ്ങളായി റെയില്‍വേയില്‍ ശുചീകരണ ജോലികള്‍ തൊഴിലാളികളാണ് ചെയ്തിരുന്നത്. ഇത് തൊഴിലാളികളുടെ സുരക്ഷാ ആശങ്കകള്‍ പോലും വര്‍ധിപ്പിച്ചിരിന്നു. എല്ലാ സ്‌റ്റേഷനുകളിലും ഡ്രോണുകളെത്തുന്നതോടെ ഈ ആശങ്കകള്‍ക്ക് പരിഹാമാകും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ ഡ്രോണുകള്‍ പല തരത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭിക്കുന്നതിനായി 2018 ല്‍ ഡ്രോണുകള്‍ അവതരിപ്പിച്ചിരുന്നു. 2020 ല്‍ ഡ്രോണുകളില്‍ തത്സമയ ട്രാക്കിങ്, വിഡിയോ സ്ട്രീമങ്, ഓട്ടോമാറ്റിക് ഫെയില്‍സേഫ് മോഡ് എന്നിവ ഉപയോഗിച്ച് നിരീക്ഷണം കാര്യക്ഷമമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com