കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ആന്ധ്രാപ്രദേശ്

2032 ഓടെ ആന്ധ്രാപ്രദേശിനെ 120 ബില്യണ്‍ ഡോളര്‍ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
N. Chandrababu Naidu
N. Chandrababu Naidufile
Updated on

വിജയവാഡ: തൊഴില്‍ സമയം കൂട്ടി ആന്ധ്രാപ്രദേശ് തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു. കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും എന്നാണ് വിശദീകരണം. പരമാവധി 9 മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു(N. Chandrababu Naidu) സര്‍ക്കാര്‍ 10 മണിക്കൂറാക്കി കൂട്ടുന്നത്. 2032 ഓടെ ആന്ധ്രാപ്രദേശിനെ 120 ബില്യണ്‍ ഡോളര്‍ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.

അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നത് ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ എന്ന് മാറ്റുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാര്‍ഥസാരഥി പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. ഈ തീരുമാനത്തിനെതിരെ നിരവധി ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. തൊഴിലാളി വിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു ആവശ്യപ്പെട്ടു. എട്ട് മണിക്കൂര്‍ എന്ന സമയം നേരത്തെ 9 മണിക്കൂറാക്കി വര്‍ദ്ധിപ്പിച്ചത്. ഇതാണ് ഇപ്പോള്‍ 10 മണിക്കൂറാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com