തേജസ്വി യാദവിന്റെ വാഹന വ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാച്ചുമതലയുള്ള മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
Tejashwi Yadav escapes unhurt as truck rams into his convoy, 3 injured
Tejashwi Yadav
Updated on

പട്ന: അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ (Tejashwi Yadav) അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം. ബിഹാറിലെ വൈശാലി ജില്ലയില്‍ പട്ന-മുസാഫര്‍പുര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാച്ചുമതലയുള്ള മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. ഈ സമയം, അമിതവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് പൈലറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് തേജസ്വി പറഞ്ഞു. തന്റെ തൊട്ടുമുന്‍പിലായിരുന്നു അപകടം നടന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

രണ്ടുമൂന്നുപേര്‍ക്ക് പരിക്കേറ്റതായും, കഷ്ടിച്ച് അഞ്ചടി മുന്‍പിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രം അല്‍പനേരം കൂടി നഷ്ടമായിരുന്നെങ്കില്‍ തങ്ങളെയും ഇടിക്കുമായിരുന്നെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ട്രക്ക്, ടോള്‍ പ്ലാസയില്‍വെച്ചാണ് പിടികൂടിയത്. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com