ജൂണ്‍ 25 മുതല്‍ 29 വരെ; യുജിസി നെറ്റ് പരീഷാ ഷെഡ്യൂള്‍ പുറത്തിറക്കി, വിശദാംശങ്ങള്‍

യുജിസി നെറ്റ് ജൂണ്‍ 2025 പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
UGC NET June 2025 exam schedule out at ugcnet.nta.ac.in
യുജിസി നെറ്റ് ( NET) പരീക്ഷ ജൂണ്‍ 25 ന് ആരംഭിച്ച് ജൂണ്‍ 29ന് അവസാനിക്കുംപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: യുജിസി നെറ്റ് ( NET) ജൂണ്‍ 2025 പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി പരീക്ഷാ ടൈംടേബിള്‍ പരിശോധിക്കാം.

യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 25 ന് ആരംഭിച്ച് ജൂണ്‍ 29ന് അവസാനിക്കും. പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്.

പരീക്ഷാ പേപ്പറില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാകും. രണ്ടിലും ഒബ്ജക്റ്റീവ്-ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. പേപ്പറുകള്‍ക്കിടയില്‍ ഇടവേള ഉണ്ടാകില്ല. പേപ്പര്‍ വണില്‍ 100 മാര്‍ക്കിന്റെ ചോദ്യങ്ങളും പേപ്പര്‍ രണ്ടില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളും ഉള്‍പ്പെടും. ഭാഷാ പേപ്പറുകള്‍ ഒഴികെ, ചോദ്യപേപ്പറിന്റെ മാധ്യമം ഇംഗ്ലീഷും ഹിന്ദിയും മാത്രമായിരിക്കും. അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഓപ്ഷന്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കേണ്ടതുണ്ട്.

പരീക്ഷാ ഷെഡ്യൂള്‍: എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

1. ugcnet.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

2. ഹോം പേജില്‍ ലഭ്യമായ UGC NET ജൂണ്‍ 2025 പരീക്ഷാ ഷെഡ്യൂള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. പരീക്ഷാ തീയതികള്‍ പരിശോധിക്കാന്‍ കഴിയുന്ന ഒരു പുതിയ PDF ഫയല്‍ തുറക്കും.

4. ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കൂടുതല്‍ ആവശ്യങ്ങള്‍ക്കായി അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കുക.

പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് അറിയിച്ച് കൊണ്ടുള്ള എക്‌സാം ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് UGC NET വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com