
അഹമ്മദാബാദ് : ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് (LED bulb) ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. രണ്ടാഴ്ചയായി കുട്ടിയുടെ ചുമ മാറാതെ വന്നതോടെ മാതാപിതാക്കൾ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് ആദ്യം കാണിച്ചത്. തുടർ ചികിത്സയ്ക്കായി അദ്ദേഹം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് ബൾബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.
9 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോളാണ് സംഭവം നടന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. എൽഇഡി ബൾബ് അബദ്ധത്തിൽ കുട്ടി വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകൾക്കും കാരണമാവുകയായിരുന്നു. കുട്ടികളിൽ അസാധാരണമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ