
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് റെക്കോര്‍ഡ് വിനോദ സഞ്ചാരികള്‍. 43,000 വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ 34. 89 ലക്ഷം പേരാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. തീവ്രവാദ ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായതാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം.
2024-2025 വര്‍ഷത്തില്‍ 34,98,702 പേര്‍ കശ്മീര്‍ സന്ദര്‍ശിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. ഇതില്‍ 5.12 ലക്ഷം പേര്‍ അമര്‍നാഥ് തീര്‍ഥാടകരാണ്. വിദേശസഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ല്‍ ഇത് വെറും 1,614 പേരാണെങ്കില്‍ ഇത്തവണ അത് 43,645 ആയി. 2021ല്‍ കശ്മീര്‍ സന്ദര്‍ശിച്ചത് 6,65,777 പേരായിരുന്നെങ്കില്‍ അതിനെ അപേക്ഷിച്ച് ഇത്തവ അത് അഞ്ചിരട്ടി കൂടുതലാണ്.
2023ല്‍ 37,678 വിദേശികള്‍ ഉള്‍പ്പെടെ 31,55,835 ഉം, 2022-ല്‍ 19,947 വിദേശികള്‍ ഉള്‍പ്പെടെ 26,73,442 വിനോദസഞ്ചാരികളും കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
ദേശീയ അന്തര്‍ദേശിയ പരിപാടികളിലെ പങ്കാളിത്തവും, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയയിലെ പ്രചാരണവുമാണ് വിനോദ സഞ്ചാരമേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 മെയില്‍ ശ്രീനഗറില്‍ നടന്ന ജി20യുടെ മൂന്നാമത്് ടൂറിസം വര്‍ക്കിങ് മീറ്റ് കശ്മീരിനെ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏറ്റവും അധികം ആളുകളെ ആകര്‍ഷിച്ചത് ഗുല്‍മര്‍ഗ് ആണ്. 2024ല്‍ 7.68 ലക്ഷത്തിലധികം സന്ദര്‍ശകരെത്തി. ഇവിടെ മാത്രം 103 കോടിയുടെ വരുമാനം ലഭിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക