പുലര്‍ച്ചെ വീടു വളഞ്ഞ് പൊലീസ്; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് തെലങ്കാനയില്‍ വനിതാ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രം​ഗത്തെത്തി
revathi
അറസ്റ്റിലായ രേവതി എക്സ്
Updated on

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്ത നല്‍കിയതിന് വനിതാ മാധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പോഗഡദന്ത, സഹപ്രവര്‍ത്തക തന്‍വി യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീടു വളഞ്ഞാണ് ഇരുവരെയും തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ ഒരു കര്‍ഷകന്‍ പറയുന്നതിന്റെ വീഡിയോ രേവതി തന്റെ പള്‍സ് ടിവി ചാനലിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. രേവതിയുടെ പള്‍സ് ടിവി ചാനലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സീല്‍ ചെയ്തിട്ടുമുണ്ട്. രേവതിയുടെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുക്കുകയും ചെയ്തു.

സംഭവത്തില്‍ തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബിആര്‍എസും വൈ എസ് ആര്‍ കോണ്‍ഗ്രസും രംഗത്തെത്തി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയെ പുലര്‍ച്ചെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയുടെ സാഹചര്യം ഓര്‍മ്മിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നാക്രമണമാണ്. ഇതാണോ രാഹുല്‍ ഗാന്ധി പറയുന്ന ഭരണഘടനാപരമായ ഭരണമെന്നും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമറാവു ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com