
ന്യൂഡല്‍ഹി: വിവാഹ മോചന ചര്‍ച്ചകള്‍ക്കിടെ ഭര്‍ത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച്, തല്ലി ഇന്ത്യന്‍ ബോക്‌സിങ് താരം സവീതി ബൂറ. സവീതിയും ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയും തമ്മിലുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയാണ് മുന്‍ ലോക ചാംപ്യന്‍ ഭര്‍ത്താവിനെ തല്ലിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള പൊലീസ് സ്റ്റേഷനില്‍വച്ചായിരുന്നു സംഭവം. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി സവീതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദീപക് ഹൂഡയുടെ കുടുംബം ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടതായി സവീതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍വച്ച് ഇരു വിഭാഗവും ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു ഭര്‍ത്താവിനെതിരെ സവീതി തിരിഞ്ഞത്. ഭര്‍ത്താവിന്റെ കഴുത്തില്‍ സവീതി പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് സവീതിയെ പിടിച്ചുമാറ്റിയത്. സവീതിയുടെ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡ ഇന്ത്യന്‍ കബഡി താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2022 ലായിരുന്നു അര്‍ജുന പുരസ്‌കാര ജേതാവായ ദീപക്കും സവീതിയും വിവാഹിതരാകുന്നത്.
ദീപക് ഹൂഡ സ്വവര്‍ഗാനുരാഗിയാണെന്ന ആരോപണവും സവീതി ഉന്നയിച്ചിട്ടുണ്ട്. ''ഈ കാര്യങ്ങളൊന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദീപക്കിനു പുരുഷന്‍മാരോടാണു താല്‍പര്യം. പല വിഡിയോകളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഞെട്ടിപ്പോയി. എല്ലാ തെളിവുകളിലും നല്‍കി കോടതിയില്‍ ഇക്കാര്യങ്ങള്‍ തെളിയിക്കും. കുടുംബത്തോടുപോലും അനുഭവിച്ച കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമില്ല.'' സവീതി ബൂറ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക