
ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി (spying for Pakistan) നടത്തിയെന്നാരോപിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സി (NIA)യാണ് മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തത്.
2023 മുതല്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയിരുന്നുവെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ജാട്ട് പല രീതിയില്‍ പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇയാളെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടെന്ന് സിആര്‍പിഎഫ് അറിയിച്ചു.
കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് സിആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ജാട്ടിന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ