Four dead while extracting gold, silver particles in septic tank in Jaipur
അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റAchal Jewels Pvt Ltd

സ്വര്‍ണത്തരി പെറുക്കാന്‍ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങി; വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

നാല് പപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Published on

ജയ്പൂര്‍: മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ(Achal Jewels Pvt Ltd) വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികള്‍ ഇറങ്ങിയത്. നാല് പപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് തൊഴിലാളികളുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.

സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തരികള്‍ വേര്‍തിരിച്ചെടുക്കാന്‍ 10 അടി ആഴമുള്ള ടാങ്കിലേയ്ക്കാണ് എട്ട് തൊഴിലാളികള്‍ ഇറങ്ങിയത്. തിങ്കളാഴ്ചയാണ് സംഭവം. അരുണ്‍കുമാര്‍ കോത്താരി എന്ന് പറഞ്ഞയാളാണ് അചല്‍ ജുവല്‍സ് നടത്തുന്നത്. ആഭരണ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

രാസ അവശിഷ്ടങ്ങളും സ്വര്‍ണ, വെള്ളി തരികളും അടിഞ്ഞു കൂടിയ ഏകദേശം 10 അടി ആഴമുള്ള ടാങ്കില്‍ കയറിയ ശേഷം ഒരു തൊഴിലാളി ആദ്യം ബോധം കെട്ടു. തുടര്‍ന്ന് മറ്റുള്ളവര്‍ അയാളെ രക്ഷിക്കുന്നതിനിടെയാണ് വിഷപ്പുക ശ്വസിച്ചത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം ഇവിടെയെത്തി പരിശോധന നടത്തി. പ്രത്യേക തരം വിഷ വാതകം ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. ശക്തമായ ദുര്‍ഗന്ധം കാരണം ശുചീകരണ തൊഴിലാളികള്‍ ആദ്യം ടാങ്കില്‍ കയറാന്‍ വിസമ്മതിച്ചു. പിന്നീട് പതിവ് വേതനത്തിനപ്പുറം അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജോലി എടുക്കാന്‍ കമ്പനി പ്രേരിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘിച്ചതായും കമ്പനിയുടേയും കരാറുകാരന്റേയും അശ്രദ്ധയുണ്ടെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com