
ന്യൂഡല്‍ഹി: ഭക്ഷ്യ പദാര്‍ഥങ്ങളുടെ ലേബലിങ്ങിലും പരസ്യങ്ങളിലും ഉള്‍പ്പെടെ '100%' എന്ന് ഉപയോഗിക്കുന്നതിനെതിരെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) (FSSAI) . ഇത്തരം അവകാശവാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഭക്ഷ്യ ലേബലുകള്‍, പാക്കേജിങ്ങ്, പരസ്യങ്ങള്‍ എന്നിവയില്‍ ഇത്തരം വാക്കിന്റെ ഉപയോഗം വേണ്ടെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു.
ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട് '100%' എന്ന പദം കഴിഞ്ഞ കാലങ്ങളിലായി വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇത്തരം അവകാശവാദങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നും എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
2018 ലെ ഭക്ഷ്യ സുരക്ഷയും നിലവാരവും (പരസ്യവും ക്ലെയിമുകളും) ചട്ടങ്ങള്‍, 2006 ലെ ഭക്ഷ്യ സുരക്ഷയും നിലവാര നിയമം എന്നിവയില്‍ '100%' എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇതേനിയമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യമോ അവകാശവാദമോ നല്‍കുന്നതിനെ കൃത്യമായി തടയുകയും ചെയ്യുന്നുണ്ട്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ അവകാശവാദങ്ങളും സത്യസന്ധവും വ്യക്തവുമാകണം എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. '100%' എന്ന പദം വ്യക്തമായോ മറ്റ് വിവരണങ്ങളുമായോ ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്നത് പരിശുദ്ധി,േ ഗുണമേന്മ എന്നിവയെ തെറ്റായി സൂചിപ്പിക്കുന്നതാണ് എന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ