നോക്കിയ ചൈനയില്‍ മാത്രമല്ല ഇന്ത്യയിലും ഹിറ്റ്; രജിസ്‌ട്രേഷന്‍ പത്തു ലക്ഷം കടന്നു

നോക്കിയ ചൈനയില്‍ മാത്രമല്ല ഇന്ത്യയിലും ഹിറ്റ്; രജിസ്‌ട്രേഷന്‍ പത്തു ലക്ഷം കടന്നു

ന്യൂഡെല്‍ഹി: നൊസ്റ്റാള്‍ജിക് ഫോണ്‍കമ്പനി നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന് വമ്പന്‍ സ്വീകരണം. വിപണിയിലെത്തും മുമ്പ് തന്നെ കമ്പനിയുടെ ഇന്ത്യയിലെ ഔദ്യോഗിക വില്‍പ്പനക്കാരായ ആമസോണില്‍ നോക്കിയ 6ന് പത്ത് ലക്ഷം രജിസ്‌ട്രേഷന്‍ കടന്നു. ഓഗസ്റ്റ് 23ന് ഫഌഷ് സെയിലിലൂടെയാണ് ആമസോണ്‍ നോക്കിയ 6 ഇന്ത്യയില്‍ വില്‍പ്പന നടത്തുക.

ആന്‍ഡ്രോയിഡ് ഫോണുകള്‍ വന്നതോടെ വിപണിയില്‍ തിരിച്ചടി നേരിട്ട നോക്കിയ മൂന്ന് വര്‍ഷത്തിനു ശേഷമാണ് നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ അവതരിപ്പിച്ചത്. ചൈനീസ് വിപണിയിലാണ് ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യം വിപണിയിലെത്തിച്ചത്. വമ്പന്‍ സ്വീകാര്യത ലഭിച്ച ഫോണിന് ചൈനയിലുള്ളതിനേക്കാള്‍ വില കുറച്ചാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. 

14,999 രൂപയ്ക്കാണ് ഇടത്തരം സെഗ്മെന്റിലുള്ള ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 6 ഓണ്‍ലൈന്‍ വില്‍പ്പന നടത്തുക. 1920 x 1080 പിക്‌സല്‍ റെസലൂഷനുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, ഗൊറില്ല ഗ്‌ളാസ് 3 സുരക്ഷ നല്‍കുന്ന സ്‌ക്രീന്‍, 3 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്,  1.4 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ട കോര്‍ പ്രോസസര്‍ എന്നിവയാണ് പെര്‍ഫോമന്‍സ് ഫീച്ചറുകള്‍.

നോക്കിയ 6 റിവ്യൂ-ജിഎസ്എം അറീന


ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോക്കിയ 6ന്റെ മെയിന്‍ ക്യാമറ 16 എംപിയും സെല്‍ഫി ക്യമറ 8 എംപിയുമാണ്. എഫ് / 2.0, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്ന പ്രത്യേകതയോടെയാണ് മെയിന്‍ ക്യാമറ ഒരുക്കിയിരിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ഫിംഗര്‍പ്രിന്റ് സ്‌കാനറുമുള്ള ഈ ഇരട്ട സിം 4  ജി ഫോണിന് ,ബ്ലൂടൂത്ത് 4.1, ഢീഘഠഋ, വൈഫൈ, എന്‍എഫ്‌സി എന്നീ ഫീച്ചറുകളുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com