ജിയോയ്ക്ക് വെല്ലുവിളിയായി എയര്‍ടെല്ലിന്റെ 2500 രൂപയുടെ സ്മാര്‍ട്‌ഫോണ്‍

ദീപാവലിയോടനുബന്ധിച്ച് വിപണിയിലെത്തുന്ന ഈ ഫോണിന് 2500 രൂപ മാത്രമാണ് വില.
ജിയോയ്ക്ക് വെല്ലുവിളിയായി എയര്‍ടെല്ലിന്റെ 2500 രൂപയുടെ സ്മാര്‍ട്‌ഫോണ്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാവായ ഭാരതി എയര്‍ടെല്‍ മൊബൈല്‍ കമ്പനി പുതിയ ഫോര്‍ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നു. ദീപാവലിയോടനുബന്ധിച്ച് വിപണിയിലെത്തുന്ന ഈ ഫോണിന് 2500 രൂപ മാത്രമാണ് വില. ഇത് ജിയോ ഫോണിന് ഒരു വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്നാണ് പൊതുജനാഭിപ്രായം.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് നിര്‍മിക്കുക. 4ജി സൗകര്യമുള്ള ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടാകും. 

വലിയ സ്‌ക്രീന്‍, മികച്ച കാമറയും ബാറ്ററിയും ഉറപ്പുവരുത്തുന്നതാകും സ്മാര്‍ട്ട് ഫോണ്‍. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക. 

ഈ ഫോണില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയത് ഉപയോഗിക്കാന്‍ കഴിയും. റിലയന്‍സിന്റെ 1500 രൂപയുടെ ജിയോ ഫോണില്‍ ആ സൗകര്യം ഇല്ല എന്നാണ് കമ്പനി അറിയിച്ചിരുന്നത്. അതേസമയം, ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com