ജിയോയുടെ സൗജന്യ ഫോണില്‍ വാട്ട്‌സ്ആപ് ഉണ്ടാവില്ല

വാട്‌സ്ആപ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും തങ്ങളുടെ ജിയോ ചാറ്റ് ആപ്ലിക്കേഷന് ജനപ്രിയത വരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജിയോയുടെ സൗജന്യ ഫോണില്‍ വാട്ട്‌സ്ആപ് ഉണ്ടാവില്ല

മുംബൈ: ജിയോ സൗജന്യമായി നല്‍കുന്ന സ്മാര്‍ട്‌ഫോണില്‍ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഈ ഫോണില്‍ നിന്നും കോളുകളും എസ്എംഎസുകളും സൗജന്യമാണെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 15 മുതല്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന പേരിലാണ് ജൂലൈ 21ന് റിലയന്‍സ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫോണില്‍ വാട്‌സ്ആപ് സൗകര്യമില്ലാത്തത് അതിന്റെ സ്വീകാര്യത കുറയ്ക്കാന്‍ സാധ്യതയുണ്ട്. വാട്‌സ്ആപ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും തങ്ങളുടെ ജിയോ ചാറ്റ് ആപ്ലിക്കേഷന് ജനപ്രിയത വരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സൗജന്യമായി നല്‍കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയില്‍ 1500 രൂപ നല്‍കണം. ഫോണിന്റെ ദുരുപയോഗം തടയാനാണ് 1500 രൂപ വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇത് മൂന്നു വര്‍ഷത്തിനുശേഷം തിരികെ നല്‍കുമെന്നും മുകേഷ് അംബാനി അറിയിച്ചിട്ടുണ്ട്. സൗജന്യ ഫോണിന്റെ ബുക്കിങ് സൗകര്യം ഓഗസ്റ്റ് 24 മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com