2,000 രൂപ നോട്ടടി ആര്‍ബിഐ നിര്‍ത്തി; ഇനി 200 രൂപാ നോട്ട്

2,000 രൂപ നോട്ടടി ആര്‍ബിഐ നിര്‍ത്തി; ഇനി 200 രൂപാ നോട്ട്

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിക്കൊണ്ടിരുന്ന 2,000 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തി. 200 രൂപയടക്കമുള്ള ചെറിയ നോട്ടുകളുടെ അച്ചടിക്കു കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് 2,000 രൂപ നോട്ടുകള്‍ അടിക്കുന്നത് നിര്‍ത്തിയതെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു.

നോട്ട് നിരോധനത്തോടെയുണ്ടായ ബുദ്ദിമുട്ട് മറികടക്കാനാണ് 2,000 രൂപാ നോട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി അച്ചടിച്ചിറക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരുന്നത്. പിന്നീട്, വിനിമയത്തില്‍ കൂടുതല്‍ 2,000 നോട്ടുകള്‍ എത്തുകയും ചില്ലറമാറ്റിയെടുക്കുന്നതിനു പ്രതിസന്ധിയുണ്ടാവുകയും ചെയ്തതാണ് ചെറിയ നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്.

7.4 ലക്ഷം കോടി രൂപയുടെ എകദേശം 38 ലക്ഷം 2,000 രൂപ നോട്ടുകളാണ് നോട്ട് നിരോധനത്തിനു ശേഷം പ്രിന്റ് ചെയ്തിട്ടുള്ളത്. 6.3 ബില്ല്യന്‍ 1,000 രൂപാ നോട്ടുകളാണ് നോട്ട് അസാധുവാക്കിലിലൂടെ പിന്‍വലിച്ചിരുന്നത്. 

പ്രിന്റ് ചെയ്യുന്ന ചെറിയ നോട്ടുകളില്‍ 90 ശതമാനവും 500 രൂപാ നോട്ടുകളാണ്. 14 ബില്ല്യന്‍ 500 രൂപാ നോട്ടുകളാണ് ഇതുവരെ പ്രന്റ് ചെയ്തിട്ടുള്ളത്. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി ആര്‍ബിഐയുടെ മൈസൂര്‍ പ്രസില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ 200 രൂപാ നോട്ടുകള്‍ വിനിമയത്തിനെത്തുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com