നെട്ടോട്ടമോടേണ്ട; ആധാറുമായി പാന്‍ ബന്ധിപ്പിക്കേണ്ട 'ഡെഡ്‌ലൈന്‍' ജൂലൈ ഒന്ന് അല്ല!

നെട്ടോട്ടമോടേണ്ട; ആധാറുമായി പാന്‍ ബന്ധിപ്പിക്കേണ്ട 'ഡെഡ്‌ലൈന്‍' ജൂലൈ ഒന്ന് അല്ല!

മുംബൈ:  ജൂലൈ ഒന്നിനു മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ഈ രീതിയിലുള്ള തത്രപ്പാടിന്റെ ആവശ്യമില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ജൂലൈ ഒന്നിനു മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകുമെന്ന് ഭയന്നാണ് ആളുകള്‍ ഈ രീതിയില്‍ തിടുക്കം കാണിക്കുന്നത്.

എന്നാല്‍, ജൂലൈ ഒന്നു മുതല്‍ പാനുമായി ആധാര്‍ ബന്ധിപ്പിക്കല്‍ ആണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതായത്, ജൂലൈ ഒന്ന് അല്ല ഇതിന്റെ അവസാന തിയതി. ജൂലൈ ഒന്നു മുതല്‍ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ എന്ന് അസാധുവാകുമെന്ന് സര്‍ക്കാര്‍ പിന്നീട് അറിയിക്കും. ഇതുവരെ ഇതുമായി ബന്ധപ്പെട്ട തിയതിയൊന്നും സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139എഎയില്‍ 2017 ജൂലൈ ഒന്നു വരെ പാന്‍ ലഭിച്ചവര്‍ ആധാറുണ്ടെങ്കില്‍ അതുമായി ബന്ധിപ്പിക്കണമെന്നും ഇല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് ഗസറ്റ് വഴി നിര്‍ദേശം പുറത്തിറക്കുമെന്നുമാണ് പറയുന്നത്. 

അതേസമയം, ജൂലൈ ഒന്നു മുതല്‍ പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്നവര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. 

പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com