സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ യുഎന്നിന്റെ ടെക്‌നോളജി ഇന്നൊവേഷന്‍ ലാബ് തിരുവനന്തപുരത്ത്

സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ യുഎന്നിന്റെ ടെക്‌നോളജി ഇന്നൊവേഷന്‍ ലാബ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: യുണൈറ്റഡ് നേഷന്‍സിന്റെ ഇന്ത്യയിലെ ആദ്യ ടെക്‌നോളജി ഇന്നൊവേഷന്‍ ലാബ് തിരുവന്തപുരത്ത് സ്ഥാപിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും യുഎന്‍ ഓഫീസ് ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐഎസ്ടി)യും ധാരണയിലെത്തി.

സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ യുഎന്‍ ഇന്‍ഫാര്‍മേഷന്‍ ആന്റ് കമ്യുണിക്കേഷന്‍ ടെക്‌നോളജി ബിസിനസ് റിലേഷന്‍സ് മേധാവി ഒസൈര്‍ ഖാന്‍, ഓപ്പറേഷന്‍ വിഭാഗം മേധാവി പ്രേംനാഥ് നായര്‍, പ്രതിനിധികളായ ഒമര്‍ മൊഹിസിന്‍, സുബ്രതോ ബാസു, സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡയറക്റ്റര്‍ സജി ഗോപിനാഥ്, ശുചിത്വമിഷന്‍ ഡയറക്റ്റര്‍ കെ വാസുകി, ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍, ഐസി ഫോസ്സ് ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

ജലം, ശുചീകരണം, യാത്രാസൗകര്യങ്ങള്‍, കൃഷി തുടങ്ങിയ മേഖലയിലുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കാണ് യുഎന്‍ ഇന്നൊവേഷന്‍ കേന്ദ്രം, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com