എച്ച് ഇടാന്‍ നാനോ വേണ്ട! ചെറിയ വാഹനം ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ബ്രേക്കിട്ടു

എച്ച് ഇടാന്‍ നാനോ വേണ്ട! ചെറിയ വാഹനം ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ബ്രേക്കിട്ടു

കൊച്ചി:  ഡ്രൈവിംഗ് ടെസ്റ്റിന്റെ പ്രായോഗിക പരീക്ഷയ്ക്ക് നാനോ കാര്‍ ഉപയോഗിച്ച് ലളിതമായി പരീക്ഷ പാസാകാന്‍ ഇനി സാധിക്കില്ല. ലൈറ്റ് വെയ്റ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കുന്നതിനുള്ള  പ്രായോഗിക പരീക്ഷയ്ക്കായി അനുവദിച്ചിരിക്കുന്ന ഏറ്റവും വലിപ്പം കുറഞ്ഞ വാഹനങ്ങളായി നിലവില്‍ നിശ്ചയിച്ചിട്ടുള്ള മാരുതി 800, അള്‍ട്ടോ, ഐ10,  ഇന്‍ഡിക്ക, ഫിഗോ എന്നീ കാറുകളാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മാത്രമേ ഇനി എച്ച് ഇടാന്‍ സാധിക്കുകയൊള്ളൂ. ഇതുസംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

എന്നാല്‍ ഈ വാഹനങ്ങളേക്കാള്‍ വലിപ്പം കുറഞ്ഞ നാനോ ഉപയോഗിച്ച് വാഹനം ഓടിച്ചു കാണിച്ചുള്ള പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഡ്രൈവിംഗ് ടെസ്റ്റിന് നാനോ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ആര്‍ടിഒമാര്‍ക്കും ആര്‍ടിഐകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com