പെട്രോളിന് ഇന്ന് 20 പൈസ കുറഞ്ഞു ; വില 71 ൽ ; ഡീസൽ വില 67ലേക്ക്

ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്
പെട്രോളിന് ഇന്ന് 20 പൈസ കുറഞ്ഞു ; വില 71 ൽ ; ഡീസൽ വില 67ലേക്ക്

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് അഞ്ചു പൈസയും ഡീസലിന് എട്ടുപൈസയുമായിരുന്നു കുറഞ്ഞത്. ക്രിസ്മസ് ദിനത്തിൽ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയും കുറഞ്ഞിരുന്നു. 

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 71 രൂപയിലെത്തി. 71. 46 രൂപയാണ് പെട്രോളിന് ഇന്നത്തെ കൊച്ചിയിലെ വില. ഡീസല്‍ വില 67.12 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 72.73 രൂപയും ഡീസലിന് 68.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 71.78 ഉം, 67.44 മാണ്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന്  50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com