40 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ എത്ര ലിറ്റര്‍ ഡീസല്‍ നിറയ്ക്കാനാവും? പെട്രോള്‍ പമ്പുകളില്‍ നടക്കുന്നത് തട്ടിപ്പോ?

40 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ എത്ര ലിറ്റര്‍ ഡീസല്‍ നിറയ്ക്കാനാവും? പെട്രോള്‍ പമ്പുകളില്‍ നടക്കുന്നത് തട്ടിപ്പോ?
40 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ എത്ര ലിറ്റര്‍ ഡീസല്‍ നിറയ്ക്കാനാവും? പെട്രോള്‍ പമ്പുകളില്‍ നടക്കുന്നത് തട്ടിപ്പോ?

തിരുവനന്തപുരം: നാല്‍പ്പതു ലിറ്റര്‍ കപ്പാസിറ്റിയുള്ള, കാറിന്റെ ഇന്ധന ടാങ്കില്‍ എത്ര ലിറ്റര്‍ ഡീസല്‍ നിറയ്ക്കാനാവും? ടാങ്കിന്റെ കപ്പാസിറ്റിയില്‍ കൂടുതല്‍ ഇന്ധനം നിറച്ചതായി ബില്‍ കിട്ടിയെന്നും മീറ്ററില്‍ കൃത്രിമത്വമുണ്ടെന്നുമുള്ള പരാതി ഉയര്‍ന്നപ്പോഴാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇത്തരമൊരു പരിശോധന നടത്തിയത്. പരിശോധനയിലെ ഫലമാവട്ടെ, ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങളെ പാടേ തള്ളുന്നതും.

നാല്‍പ്പതു ലിറ്റര്‍ ഇന്ധനം കൊള്ളുമെന്ന് കമ്പനി പറയുന്ന ടാങ്കില്‍ 52.14 ലിറ്റര്‍ ഡീസല്‍ നിറയ്ക്കാനാവുമെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പൊലീസിന്റെയും അളവു തൂക്ക വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

നാല്‍പ്പതു ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ 49 ലിറ്റര്‍ ഡീസല്‍ നിറച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ ടെക്കി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതാണ് പരിശോധനയ്ക്ക് ആധാരമായത്. മീറ്ററില്‍ കൃത്രിമത്വമുണ്ടെന്നായിരുന്നു ആരോപണം. ഇക്കാര്യം അറിയിച്ച് ഐഒസിക്ക് ഇദ്ദേഹം പരാതി നല്‍കുകയും ചെയ്തു.

കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടി ഐഒസി അധികൃതര്‍ പരാതിക്കാരന്റെ കാര്‍ വിളിച്ചുവരുത്തി. ആരോപണം ഉയര്‍ന്ന പമ്പിലെത്തി ഒഴിഞ്ഞ ടാങ്കില്‍ ഇന്ധനം നിറച്ചു. പൊലീസിന്റെയും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. മുഴുവന്‍ നിറച്ചാല്‍ ടാങ്കില്‍ 52.14 ലിറ്റര്‍ ഡീസല്‍ നിറയ്ക്കാനാവുമെന്നു വ്യക്തമായതായി ഐഒസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പമ്പിലെ മീറ്റര്‍ അളവു തൂക്ക ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുദ്രയ്ക്ക് ഇളക്കമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. മീറ്ററില്‍ കൃത്രിമത്വമൊന്നും സംശയിക്കാനില്ലെന്ന് അളവു തൂക്ക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ടാങ്കിന്റെ കപ്പാസിറ്റി നാല്‍പ്പതു ലിറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നതാണ് ഇത്തരം തെറ്റിദ്ധാരണയുടെ അടിസ്ഥാനം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇതു വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയെന്നും ഐഒസി ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com