പെട്രോള്‍ വില 90ലേക്ക്, എട്ടുമാസത്തിനിടെ കൂടിയത് പത്തുരൂപ; ഡീസലിനുണ്ടായ വര്‍ധന 13 രൂപ 

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു.
പെട്രോള്‍ വില 90ലേക്ക്, എട്ടുമാസത്തിനിടെ കൂടിയത് പത്തുരൂപ; ഡീസലിനുണ്ടായ വര്‍ധന 13 രൂപ 

മുംബൈ: തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. റെക്കോഡുകള്‍ ഭേദിച്ചാണ് ഓരോ ദിവസവും ഇന്ധനവില കുതിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 80ലേക്ക് എത്തി. ഡീസലിലും സമാനമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസല്‍വില ലിറ്ററിന് 72 രൂപയായി. ജനുവരി മുതലുളള കണക്കെടുത്താല്‍ പെട്രോള്‍ വിലയില്‍ 10 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഡീസലിനുണ്ടായ മാറ്റം കുറെകൂടി വലുതാണ്. 13 രൂപയുടെ അടുപ്പിച്ചാണ് ഒരു ലിറ്റര്‍ ഡീസലിന് ഉണ്ടായ വര്‍ധന.

വാണിജ്യതലസ്ഥാനമായ മുംബൈയില്‍ കുറെകൂടി ഗുരുതരമായ അവസ്ഥയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ കൊടുക്കാന്‍ ഇനി അധികം താമസമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ ഒരുലിറ്റര്‍ പെട്രോളിന് 87 രൂപ 39 പൈസയാണ് ഈടാക്കുന്നത്. ഒരു ദിവസം കൊണ്ട് 49 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസലിലും സമാനമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ 30 പൈസ നല്‍കണം. ഡീസലിന് ലിറ്ററിന് 77 രൂപ 18 പൈസയായും വില ഉയര്‍ന്നു. മറ്റു ജില്ലകളിലും സമാനമായ മുന്നേറ്റമുണ്ടായി. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെളളിയാഴ്ച വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യത്തിന് പുറംതിരിഞ്ഞ് നില്‍ക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനോട് പ്രതിഷേധം ശക്തമാകുകയാണ്. റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില കുതിക്കുന്നതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല എന്നതാണ് കേന്ദ്രനിലപാട്. സമാനമായ രീതിയില്‍ എണ്ണ വില ഏപ്രിലില്‍ വര്‍ധിച്ചിരുന്നു. പിന്നിട് ജൂണില്‍ വില വര്‍ധനയ്ക്ക് ശമനമുണ്ടായി. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന മാറ്റം ഒരു നേര്‍രേഖ പോലെയല്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com