അഞ്ചിൽ കൂടുതൽ എടിഎം ഇടപാടുകൾക്ക് ഇനി 21 രൂപ വീതം; ശനിയാഴ്ച മുതൽ അധിക ചാർജ്ജ് നൽകണം 

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വരുന്ന ശനിയാഴ്ച മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഉപഭോക്താവിൽ നിന്ന് ബാങ്കുകൾ അധിക ചാർജ്ജ് ഈടാക്കും. സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം. മാസംതോറും സൗജന്യമായി ഇടപാട് നടത്താൻ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാർജ് ഈടാക്കുക. 

നിലവിൽ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. ഇതര ബാങ്കുകളുടെ എടിഎമ്മിൽ മെട്രോ നഗങ്ങളിൽ മൂന്ന് തവണ വരെയും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചുതവണ വരെയും സൗജന്യമായി ഇടപാട് നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകൾക്കാണ് പണം.

പരിധി കഴിഞ്ഞാൽ നിലവിൽ ഓരോ ഇടപാടിനും 20 രൂപയും നികുതിയും ചേർന്ന തുകയാണ് ബാങ്കുകൾ ഈടാക്കുന്നത്. ഇത് ജനുവരി ഒന്നുമുതൽ 21 രൂപയായി മാറും. 21 രൂപയ്‌ക്കൊപ്പം നികുതിയും ചേർന്ന തുക ഉപഭോക്താവിൽ നിന്ന് ഈടാക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. ഇന്റർചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വർധനയെന്നു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com