ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്; സെന്‍സെക്‌സ് 1150 പോയിന്റ് താഴ്ന്നു

ഇന്ത്യന്‍ ഓഹരിവിപണിയില്‍ ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്. ഇന്ന് 1150 പോയിന്റ് നഷ്ടത്തോടെയാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെന്‍ക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 354 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

കമ്പനികളുടെ സെപ്റ്റംബര്‍ പാദ ഫലങ്ങളാണ് ഓഹരിവിപണിയെ സ്വാധീനിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാണ് ഒട്ടുമിക്ക
കമ്പനികളുടേയും ലാഭകണക്കുകള്‍. ഇതിനെ തുടര്‍ന്ന് കടുത്ത വില്‍പ്പന സമ്മര്‍ദമാണ് വിപണിയില്‍ അനുഭവപ്പെടുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വലിയ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് ഇന്ന് വിപണി കൂപ്പുകുത്താന്‍ ഇടയാക്കിയത്. ഒക്ടോബറിലെ ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍ കോണ്‍ട്രാക്ടുകളുടെ കാലാവധി തീരുന്നതും വിപണിയില്‍ പ്രതിഫലിച്ചു.

ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ സെന്‍സെക്‌സില്‍ 1300 പോയിന്റ് മറികടന്നും നഷ്ടം രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 17,800ലും താഴെ പോയി. പിന്നീട് നേരിയ മുന്നേറ്റത്തിലൂടെ സൈക്കോളജിക്കല്‍ ലെവലിന് മുകളിലേക്ക് തിരികെ കയറി. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, തുടങ്ങിയ സെക്ടറുകളാണ് പ്രധാനമായി താഴ്ന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ലാര്‍സന്‍ ആന്റ് ട്രൂബ്രോ എന്നി വിരലില്‍ എണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com