അഡ്വാന്‍സ്ഡ് സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, അത്യാധുനിക സൗകര്യങ്ങള്‍, പുതിയ എര്‍ട്ടിഗ അടുത്തയാഴ്ച, ബുക്കിംഗ് തുടങ്ങി

എര്‍ട്ടിഗയുടെ പുതിയ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചതായി പ്രമുഖ വാഹനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ
മാരുതി സുസുക്കി എര്‍ട്ടിഗ
മാരുതി സുസുക്കി എര്‍ട്ടിഗ

ന്യൂഡല്‍ഹി: എര്‍ട്ടിഗയുടെ പുതിയ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചതായി പ്രമുഖ വാഹനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ തലമുറ എര്‍ട്ടിഗ അടുത്ത ആഴ്ച വിപണിയില്‍ അവതരിപ്പിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുക. ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത.

11000 രൂപ നല്‍കി എര്‍ട്ടിഗ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഇതിനോടകം 7.5ലക്ഷം എര്‍ട്ടിഗ വിറ്റുപോയതായി കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പുതിയ പതിപ്പ് വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അഡ്വാന്‍സ്ഡ് സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഏഴു ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട് പ്ലേ പ്രോ ടഞ്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കം പുതിയ തലമുറയുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. സിഎന്‍ജി വാഹനവും ലഭ്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com