ചൈന തളരും, ഇന്ത്യ കുതിക്കും; എഡിബി റിപ്പോര്‍ട്ട്

നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് എഡിബിയുടെ അനുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് എഡിബിയുടെ അനുമാനം. വലിയ തോതിലുള്ള നിക്ഷേപ സാധ്യതയുടെ ചുവടുപിടിച്ചാണ് 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന എഡിബിയുടെ കണക്കുകൂട്ടല്‍. ലോകരാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നും എഡിബി പ്രവചിക്കുന്നു.

2023-24 സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ച എട്ടുശതമാനമായി ഉയരും. അതേസമയം 2023ല്‍ ചൈനയുടെ വളര്‍ച്ച 4.80 ശതമാനമായി താഴുമെന്നും എഡിബി കണക്കുകൂട്ടുന്നു. റഷ്യ- യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ സാധനങ്ങളുടെ വില ഉയരുന്നത് മൂലമുണ്ടാകുന്ന പണപ്പെരുപ്പം വലിയ വെല്ലുവിളിയായി നില്‍ക്കുന്നതായും എഡിബി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ വലിയ തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കപ്പെടുമെന്നാണ് എഡിബിയുടെ കണക്കുകൂട്ടല്‍. പൊതുനിക്ഷേപത്തിന്റെ ചുവടുപിടിച്ച് സ്വകാര്യ നിക്ഷേപവും വര്‍ധിക്കും. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്നും 2022ലെ പ്രതീക്ഷകള്‍ പങ്കുവെച്ചു കൊണ്ടുള്ള  എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള രാഷ്ട്രീയത്തിലെ അസ്ഥിരതകളും കോവിഡും ഇപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കണ്ട് മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എഡിബി നിര്‍ദേശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com