സ്വര്‍ണവില വീണ്ടും കൂടി

120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി.

തിങ്കളാഴ്ച 39,880 രൂപയിലെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച 560 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.

ഈ മാസം ഏഴുമുതല്‍ സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് ദൃശ്യമായത്. തുടര്‍ച്ചയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞദിവസം വില ഇടിഞ്ഞത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com