നിങ്ങളുടെ ഫോണ്‍ നമ്പരും വിലാസവുമൊക്കെ സെര്‍ച്ചില്‍ കാണുന്നുണ്ടോ? പ്രതിവിധിയുമായി ഗൂഗിള്‍

വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ ഗൂഗിൾ സ്വീകരിച്ചു തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യക്തിഗത വിവരങ്ങൾ ​ഗൂ​ഗിൾ സേർച്ച് റിസൾട്ടുകളിൽ നിന്നും ഒഴിവാക്കാൻ അവസരം വിപുലീകരിച്ച് ​കമ്പനി. ദീർഘകാലമായുള്ള ഉപയോ​ക്താക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ഇത്. വീട്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ സേർച്ച് റിസൾട്ടിൽ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കൾക്ക് നിരവധി അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം വിവരങ്ങൾ ഒഴിവാക്കുന്നത് പടിപടിയായി ആരംഭിച്ചിരിക്കുകയാണ് ഗൂഗിൾ.

ലോഗ്-ഇൻ വിവരങ്ങൾ പോലുള്ള രഹസ്യ സ്വഭാവമുള്ളവ നീക്കം ചെയ്യാനും പുതിയ നയം അനുവദിക്കുന്നുണ്ട്. ഐഡന്റിറ്റി തെഫ്റ്റ് മുന്നിൽകണ്ടാണ് ഇത്. "ഉപഭോക്താക്കളുടെ വിവരങ്ങളേക്കുറിച്ചുള്ള ആക്സസ് സുപ്രധാനമാണെങ്കിലും വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യമാക്കി വയ്ക്കാൻ അവരെ ശാക്തീകരിക്കേണ്ടതും ഒരുപോലെ പ്രാധാന്യമുള്ളതാണ്. സ്വകാര്യതയും ഓൺലൈൻ സുരക്ഷയും തമ്മിൽ ബന്ധപ്പെട്ട് കിട‌ക്കുന്നതാണ്. നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ  നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ സംബന്ധിച്ച് നിയന്ത്രണം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്", കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ ഗൂഗിൾ സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 

നേരിട്ട് ഹാനികരമായേക്കാവുന്ന വ്യക്തിഗത ഉള്ളടക്കം നീക്കം ചെയ്യാൻ ​ഗു​ഗിൾ നേരത്തെ അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കമുള്ളവയ്ക്കാണ് മുമ്പ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴി‍ഞ്ഞിരുന്നത്. അതേസമയം ​ഗൂ​ഗിൾ സേർച്ചിൽ ‌ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നത് ഇന്റർനെറ്റിൽ നിന്ന് അവ നീക്കം ചെയ്യില്ല എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണെന്നും കമ്പനി ഓർമ്മപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com