ബാറ്ററിയില്‍ നിന്ന് തീ പടരാന്‍ സാധ്യത; ബിഎംഡബ്ല്യു ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിച്ചു

പ്രമുഖ വാഹനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ചില ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിച്ചു
ബിഎംഡബ്ല്യു ലോഗോ, ഫയല്‍
ബിഎംഡബ്ല്യു ലോഗോ, ഫയല്‍

ന്യൂയോര്‍ക്ക്: പ്രമുഖ വാഹനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ചില ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിച്ചു. ബാറ്ററിയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തകരാറിലായ ബാറ്ററിയില്‍ നിന്നുള്ള ഹൈ വോള്‍ട്ടേജ് വാഹനത്തിന് തീപിടിക്കാന്‍ വരെ കാരണമായേക്കാം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചുവിളിക്കാന്‍ ബിഎംഡബ്ല്യു തീരുമാനിച്ചത്.

എസ് യുവി, സെഡാന്‍ മോഡലുകളാണ് തിരികെ വിളിച്ചത്. 2022-23 വര്‍ഷത്തിലെ ഐഎക്‌സ് എക്‌സ് ഡ്രൈവ് 50, ഐഎക്‌സ് എം60, എന്നി എസ് യുവി മോഡലുകളും 2022 ഐഫോര്‍ ഇ ഡ്രൈവ് 40, ഐഫോര്‍ എം50 എന്നി സെഡാന്‍ മോഡലുകളാണ് തിരിച്ചുവിളിച്ചത്. ബാറ്ററിയിലെ തകരാര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും അതുവഴി തീ പിടിക്കാനും കാരണമായേക്കാമെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റ് അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ഈ മോഡല്‍ വാഹനങ്ങള്‍ കൈവശമുള്ളവരോട് വാഹനം ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.വാഹനം ചാര്‍ജ് ചെയ്യരുതെന്നും നോട്ടീസില്‍ പറയുന്നു. വീടിന് വെളിയില്‍ സുരക്ഷിത സ്ഥാനത്ത് വാഹനം പാര്‍ക്ക് ചെയ്യണം. ഡീലേഴ്‌സിന് സൗജന്യമായി ബാറ്ററി മാറ്റി നല്‍കുന്നതാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com