കോവിഡ് കാലഘട്ടം ഇതിലും മെച്ചം; ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ കുറവെന്ന് റിപ്പോര്‍ട്ട് 

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലഘട്ടത്തിലും അതിന് മുന്‍പും സമര്‍പ്പിച്ച റിട്ടേണുകളെ അപേക്ഷിച്ച് 2022- 23 അസസ്‌മെന്റ് വര്‍ഷത്തില്‍ കുറവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 5.8 കോടി നികുതിദായകരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. കോവിഡ് രൂക്ഷമായിരുന്ന മുന്‍വര്‍ഷം ഇത് 7.1 കോടിയായിരുന്നു. മുന്‍പത്തെ മൂന്ന് വര്‍ഷങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡിന് മുന്‍പുള്ള വര്‍ഷവും ഇത്തവണത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചു. 2019 അസസ്‌മെന്റ് വര്‍ഷത്തില്‍ റിട്ടേണുകളുടെ എണ്ണം 6.5 കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം സമയപരിധി തീരുന്ന ജൂലൈ 31ന് റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഒറ്റദിവസം റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ എണ്ണത്തിലാണ് റെക്കോര്‍ഡ്. ഒറ്റയടിക്ക് 72.42 ലക്ഷം നികുതിദായകര്‍ ജൂലൈ 31ന് മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com