മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി രണ്ടരദിവസം വരെ സമയം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

നിലവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ കാണാന്‍ സാധിക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ്. നിലവില്‍ തെറ്റായ സന്ദേശങ്ങള്‍ ഡീലിറ്റ് ചെയത് നീക്കുന്നതിന് ഒരു മണിക്കൂര്‍ സമയമാണ് വാട്‌സ് അപ്പ് അനുവദിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഇത് രണ്ടുദിവസം വരെ നീട്ടിയിരിക്കുകയാണ് വാട്‌സ്ആപ്പ്. 

ഇതോടെ മെസേജ് നീക്കം ചെയ്യുന്നതിനോ തുടരുന്നതിനോ ഉപയോക്താക്കള്‍ക്ക് രണ്ടര ദിവസം വരെ സമയം ലഭിക്കും. ഇതിനുള്ളില്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് വാട്‌സ് ആപ്പ്. 

നിലവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ കാണാന്‍ സാധിക്കില്ല. അയച്ച സന്ദേശത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആവശ്യത്തിന് സമയം ലഭിക്കാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പലപ്പോഴും അയച്ചത് തെറ്റായ സന്ദേശമാണെന്ന് തിരിച്ചറിഞ്ഞ് ഉടനടി തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ ഡീലിറ്റ് ഫോര്‍ മീ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇതോടെ വാട്‌സ്ആപ്പ് മെസേജ് അയച്ച വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് മാത്രമാണ് സന്ദേശം ഡീലിറ്റ് ആകുന്നുള്ളൂ.  

ധൃതി പിടിച്ച് സന്ദേശം ഡീലിറ്റ് ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ രണ്ടരദിവസം വരെ സമയം ലഭിക്കുമ്പോള്‍ ആലോചിച്ച് മെസേജിന്മേല്‍ തീരുമാനമെടുക്കാന്‍ ഉപയോക്താവിന് സമയം ലഭിക്കും. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com