ഓൺലൈൻ വായ്പ ഇനി ബാങ്ക് അക്കൗണ്ടിലൂടെ മാത്രം, മനസ്സുമാറുന്നവർക്ക് പിന്മാറാനും അവസരം; റിസർവ് ബാങ്കിന്റെ മാർ​ഗരേഖ

വായ്പയെടുക്കുന്നവരുടെ ഫോണിലെ ഫയലുകൾ, കോൺടാക്ട് ലിസ്റ്റ്, കോൾ വിവരങ്ങൾ എന്നിവ വായ്പാദാതാവ് ഒരു കാരണവശാലും പരിശോധിക്കുകയോ എടുക്കുകയോ ചെയ്യരുത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി; ഓൺലൈൻ വായ്പ തട്ടിപ്പിന് ഇരയായി നിരവധി പേർ പരാതി നൽകിയതിനു പിന്നാലെ പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക്. പുതിയ മാർ​ഗനിർദേശം അനുസരിച്ച് ബാങ്ക് അക്കൗണ്ടിലൂടെ  മാത്രമേ ഇടപാടുകൾ നടത്താൻ പറ്റുകയുള്ളൂ. അം​ഗീകൃത ഡിജിറ്റൽ ആപ്പുകളിലൂടെ വായ്പയെടുക്കുന്നവരുടെ ഫോണിലെ വിവരങ്ങൾ ചോർത്തരുതെന്നും റിസർവ് ബാങ്ക് മാർ​ഗരേഖയിൽ പറയുന്നു. 

വായ്പയെടുക്കുന്നവരുടെ ഫോണിലെ ഫയലുകൾ, കോൺടാക്ട് ലിസ്റ്റ്, കോൾ വിവരങ്ങൾ എന്നിവ വായ്പാദാതാവ് ഒരു കാരണവശാലും പരിശോധിക്കുകയോ എടുക്കുകയോ ചെയ്യരുത്. കാമറ, മൈക്ക്, ലൊക്കേഷൻ തുടങ്ങിയവ രജിസ്ട്രേഷൻ, കെവൈസി ആവശ്യങ്ങൾക്കു മാത്രം ഒരു തവണ ഉപയോ​ഗിക്കാൻ അനുമതിയുണ്ടാകും. ഈ ഡേറ്റ ഉപയോ​ഗിക്കുന്നതിന് ഉപഭോക്താവിന്റെ അനുമതി നിർബന്ധമാണ്. നിലവിൽ ഡേറ്റ സംബന്ധിച്ച് നൽകിയ അനുമതി പിൻവലിക്കാനും ഉപഭോക്താവിന് അവസരമുണ്ടാകും. 

കൂടാതെ വായ്പ ഉപയോ​ഗിച്ചു തുടങ്ങിയശേഷം മനസുമാറിയാൽ അധിക ബാധ്യതയില്ലാതെ പിന്മാറാൻ കൂളിങ് ഓഫ് സമയവും നൽകും. നിലവിൽ വായ്പകളിൽ നിന്ന് പിന്മാറാൻ അവസരമില്ല. കാലാവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പ ആപ്പുകളിൽ ലോൺ അവസാനിപ്പിക്കാൻ കഴിയൂ. ഇതിനു പകരം മുതലും കൂളിങ് ഓഫ് ദിവസങ്ങളിലെ പലിശയും മാത്രം നൽകി പിന്മാറാൻ അവസരം നൽകണം എന്നാണ് ആർബിഐ നിർദേശം. 

അനധികൃത വായ്പ ആപ്പുകൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ശുപാർശയും ആർബിഐ സർക്കാരിനു കൈമാറി. ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ നിയോ​ഗിച്ച ആറം​ഗ സമിതിയുടെ മറ്റ് ശുപാർശകളും ആർബിഐ അം​ഗീകരിച്ചു.

  • ഉപഭോക്താവിന്റെ അനുമതിയില്ലാതെ കടമെടുപ്പ് പരിധി തനിയെ വർധിപ്പിക്കുന്നതിനു നിരോധനമുണ്ടാകും.
  • വായ്പയെടുത്തയാളുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുണ്ടായില്ലെങ്കിൽ ആർബിഐ ഓംബുഡ്സ്മാൻ പദ്ധതിയിൽ പരാതി നൽകാം.
  • വായ്പയുടെ മൊത്തം ചെലവ് കൃത്യമായി ആദ്യമേ അറിയിച്ചിരിക്കണം.
  • മറ്റൊരു കക്ഷിക്ക് ഡാറ്റ കൈമാറുന്നത് ഉപയോക്താവിന്റെ അനുമതിയോടെ മാത്രം.
  • എല്ലാത്തരം ഡേറ്റകളും ഇന്ത്യൻ സർവറുകളിൽ സൂക്ഷിക്കണം. ബയോമെെട്രിക് വിവരങ്ങൾ സൂക്ഷിക്കരുത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com