വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചു; റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2022 02:16 PM  |  

Last Updated: 13th August 2022 02:16 PM  |   A+A-   |  

vlc

vlc

 

ജനപ്രിയ മള്‍ട്ടി മീഡിയ ആപ്പ് ആയ വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വിഡിയോലാന്‍ വികസിപ്പിച്ച വിഎല്‍സി ചൈനീസ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരോ കമ്പനിയോ ഇതു സ്ഥിരീകരിച്ചിട്ടില്ല.

രണ്ടു മാസം മുമ്പു തന്നെ വിഎല്‍സിയുടെ നിരോധനം പ്രാബല്യത്തില്‍ വന്നതായും എന്നാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണുകളില്‍ ഇതു പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കിങ് ഗ്രൂപ്പ് ആയ സിസാഡ ഗാഡ്ഗറ്റുകളിലേക്ക് മാല്‍വെയറിനെ കടത്തിവിടാന്‍ വിഎല്‍സി ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. ഇതുവരെ ഇന്ത്യന്‍ ഫോണുകളില്‍നിന്ന് ഹാക്കര്‍മാര്‍ വിവരം ചോര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവിലെ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പുതുതായി വിഎല്‍സി ഡൗണ്‍ലോഡ് ചെയ്യാനാവുന്നില്ലെന്ന് ട്വിറ്ററില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഎല്‍സിയുടെ വെബ്‌സൈറ്റും തടഞ്ഞിരിക്കുകയാണെന്ന് അവര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീടിന് വാടക കൊടുക്കുന്നതിന് 18 ശതമാനം ജിഎസ്ടി; ബാധകമാകുക ആര്‍ക്കെല്ലാം?, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ